കടല്‍കടന്ന് പറന്ന് പാരഗണിലെ രുചിപ്പെരുമ; അന്താരാഷ്ട്ര അംഗീകാരം

മലബാറിന്റെ സ്വന്തം രുചിപ്പെരുമയ്ക്ക് രാജ്യാന്തര തലത്തിലും അംഗീകാരം. ട്രാവല്‍ ഓണ്‍ലൈന്‍ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തുവിട്ട ലോകത്തെ 150 ഐതിഹാസിക റസ്റ്ററന്റുകളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് പാരഗണ്‍

author-image
Web Desk
New Update
കടല്‍കടന്ന് പറന്ന് പാരഗണിലെ രുചിപ്പെരുമ; അന്താരാഷ്ട്ര അംഗീകാരം

മലബാറിന്റെ സ്വന്തം രുചിപ്പെരുമയ്ക്ക് രാജ്യാന്തര തലത്തിലും അംഗീകാരം. ട്രാവല്‍ ഓണ്‍ലൈന്‍ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തുവിട്ട ലോകത്തെ 150 ഐതിഹാസിക റസ്റ്ററന്റുകളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് പാരഗണ്‍. 11ാം സ്ഥാനമാണ് പാരഗണും അവിടുത്തെ ബിരിയാണിയും ഇടം നേടിയത്.

പട്ടികയില്‍ ഇടംപിടിച്ച ഏഴ് ഇന്ത്യന്‍ റസ്റ്ററന്റുകളില്‍ ഒന്നുകൂടിയാണ് കോഴിക്കോടിന്റെ പാരഗണ്‍. അതില്‍ മുന്നില്‍ തന്നെയാണ് പാരഗണ്‍ ഇടംപിടിച്ചത്. കേരളത്തിന്റെ സമ്പന്നമായ രുചിവൈവിധ്യത്തിന്റേയും പരമ്പരാഗതമായ മലബാര്‍ ഭക്ഷണങ്ങളുടേയും അടയാളമായാണ് പാരഗണ്‍ ബിരിയാണി എന്നാണ് ടേസ്റ്റ് അറ്റ്ലസ് പറയുന്നത്.

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇവിടുത്തെ ഭക്ഷണങ്ങള്‍ നിങ്ങള്‍ രുചിച്ചിരിക്കണം എന്ന ടാഗോടെയാണ് ടേസ്റ്റ് അറ്റ്ലസ് ലോകത്തിന്റെ പലഭാഗത്തു നിന്നുള്ള ഭക്ഷണങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത് ഓസ്ട്രിയയിലെ വിയന്നയിലുള്ള ഫിഗല്‍മുള്ളര്‍ ആണ്. ഇവിടുത്തെ ഷ്‌നിറ്റ്‌സെല്‍ വീനര്‍ ആര്‍ട്ട് എന്ന ഭക്ഷണമാണ് ഈ റെസ്റ്ററന്റിനെ ഒന്നാമതെത്തിച്ചത്. രണ്ടാം സ്ഥാനത്ത് ന്യൂയോര്‍ക്ക് സിറ്റിയിലെ കാറ്റ്സ് ഡെലിക്കേറ്റസെന്‍ ആണ്. ഇന്തൊനേഷ്യയിലെ സാനുറിലുള്ള വാറങ് മാക് ബെങ് എന്ന റസ്റ്ററന്റാണ് മൂന്നാം സ്ഥാനത്ത്.

ഇന്ത്യയില്‍ നിന്നുള്ള ഭക്ഷണശാലകളില്‍ പാരഗണ്‍ തന്നെയാണ് മുന്നില്‍. തൊട്ടുപിന്നിലായി 12-ാം സ്ഥാനത്ത് ലക്നൗവിലെ തുന്‍ഡേ കബാബിയാണ്. ഇവിടുത്തെ മുഗളായ് ഭക്ഷണങ്ങളാണ് ഏറെ പ്രസിദ്ധമാണ്. കൊല്‍ക്കത്തയിലെ പീറ്റര്‍ കാറ്റ് 17 ആം സ്ഥാനത്തും ഹരിയാനയിലെ മുര്‍ത്തലിലുള്ള അമൃത് സുഖ്ദേവ് ദാബ 23-ാം സ്ഥാനത്തും ബംഗളൂരുവിലെ മവാലി ടിഫിന്‍ റൂംസ് 39-ാം സ്ഥാനത്തും, ഡല്‍ഹിയിലെ കരിംസ് 87-ാം സ്ഥാനത്തും മുംബൈയിലെ രാം അശ്രായ 112-ാം സ്ഥാനത്തുമുണ്ട്. ഇവയാണ് ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ച ഭക്ഷണശാലകള്‍.

 

business kozhikode paragon restaurant