വായ്പാ കുടിശ്ശിക; കൊച്ചിയിലെ പാര്‍ത്ഥാസ് ജപ്തി ചെയ്തു

By Web Desk.19 09 2023

imran-azhar

 

 

കൊച്ചിയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലൊന്നായ എം.ജി റോഡിലെ പാര്‍ത്ഥാസ് കെട്ടിടം ജപ്തി ചെയ്തു. 37.69 കോടി രൂപയുടെ കുടിശ്ശിക തിരിച്ചടയ്ക്കാത്തതിനാലാണ് നടപടി.

 

28,000 സ്‌ക്വയര്‍ഫീറ്റില്‍ മൂന്നു നിലകളിലായി എറണാകുളം സൗത്തിലാണ് പാര്‍ത്ഥാസ് സ്ഥിതിചെയ്യുന്നത്. ജില്ലയിലെ ഏറ്റവും വലിയ വസ്ത്രവ്യാപാര സ്ഥാപനങ്ങളിലൊന്നായിരുന്നു.

 

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും എടുത്ത വായ്പാ കുടിശ്ശികയാണ് ജപ്തിയിലേക്ക് നയിച്ചത്. അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ഇപ്പോള്‍ പാര്‍ത്ഥാസിനെ ജപ്തിയിലൂടെ ഏറ്റെടുത്തത്.

 

 

 

OTHER SECTIONS