/kalakaumudi/media/post_banners/dd4f363b054795785b7f22a7bc42d8de500d2e1a941690fd048f9023c4d84bee.jpg)
ന്യൂഡല്‍ഹി പേടി എം ആപ്പ്ളിക്കേഷനില്‍ പുതിയ പരിഷ്കാരങ്ങള്‍ വരുത്തി. ഉപഭോക്താക്കള്‍ക്ക് പേടി എം അക്കൌണ്ടില്‍ പണം ചേര്‍ക്കാനും പേടി എം വഴി പണമടയ്ക്കാനും പുതുക്കിയ ആപ്പില്‍ വേഗത്തില്‍ സാധിക്കും.
കച്ചവടക്കാര്‍ക്ക് അക്കൌണ്ട് വഴി ഇടപാട് നടത്താവുന്ന പരമാവധി തുക 50000 രൂപയായി ഉയര്‍ത്തി.പുതിയ ആപ്പ് സാധാരണ സ്മാര്‍ട്ട് ഫോണുകളിലും പഴയത്തിനേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ പ്രവര്‍ത്തിക്കുമെന്നാണ് കന്പനി പറയുന്നത്.
പേടി എം അക്കൌണ്ടിലേക്ക് പണമിടപാടിനായി സിംഗിള്‍ സ്ക്രീനാണ് പുതിയ ആപ്പിലുള്ളത്. കുറഞ്ഞ സമയം കൊണ്ട് ലോഡ് ചെയ്യാം. വേഗത്തില്‍ പണമിടപാടുകള്‍ നടത്താം. പാസ്വേഡായി വിരലടയാളം പതിപ്പിക്കാന്‍ സൌകര്യമുണ്ട്.
പണം നല്‍കാനുള്ള ആളുടെ ഫോണിലെ ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്ത് പണമയയ്ക്കാനാകും. സ്ക്രീനിന്‍റെ ഏറ്റവും മുകളിലുള്ള ഗ്യാലറി ഓപ്ഷനില്‍ നിന്നും സ്കാന്‍ പേ ടി എം ക്യൂ ആറില്‍ ടാപ്പ് ചെയ്യുകയാണ് വേണ്ടത്. ഇ മെയിലോ വാട്സ് ആപ്പോ വഴി മുന്പ് ലഭിച്ച ക്യു ആര്‍ കോഡാണ് ഇങ്ങനെ സ്കാന്‍ ചെയ്യുന്നത്.
പേ ടി എം കമ്മ്യൂണിറ്റി ഫോറം എന്നൊരു ഫീച്ചറും ഉണ്ട്.ഉപഭോക്താക്കള്‍ തമ്മില്‍ ആശയ വിനിമയം നടത്താനുള്ള വേദിയാണിത്. ആയിരക്കണക്കിനുള്ള ഉപഭോക്താക്കള്‍ തമ്മില്‍ സംശയ നിവാരണം നടത്തുന്നത് ഫലപ്രദമായിരിക്കുമെന്ന് കന്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കെ വൈ സി ഇതര വിഭാഗത്തില്‍ പെടുന്ന ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ സ്വീകരിക്കാവുന്ന തുക ഇരുപതിനായിരം ആയിരുന്നു നേരത്തേ. ഇപ്പോള്‍ അന്പതിനായിരം ആക്കി ഉയര്‍ത്തി. അതേസമയം പേടി എം വാലറ്റില്‍ സൂക്ഷിക്കാന്‍ കഴിയുന്ന പരമാവധി തുക 20000 രൂപയായിരിക്കും. ഇതിലധികംതുക വന്നാല്‍ അത് ഉപഭോക്താവിന്‍റെ ബാങ്ക് അക്കൌണ്ടില്‍ തിരിച്ച് നിക്ഷേപിക്കപ്പെടും. ഇതിന് പ്രത്യേക നിരക്ക് ഈടാക്കില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
