
നോട്ട് നിരോധന തീരുമാനം കൊണ്ട് രാജ്യത്ത് ഏറ്റവുമധികം ഗുണമുണ്ടായ കമ്പനിയാണ് മൊബൈല്‍ പണമിടപാട് കമ്പനിയായ പേടിഎം. ഒരു ഓഹരി 396കോടി രൂപക്ക് വിറ്റുപോയിരുന്നു കഴിഞ്ഞയാഴ്ചയില്‍. എന്നാല്‍ ഇപ്പോള്‍ മറ്റൊരു വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ് പേടി എം.
ലോകോത്തര മൊബൈല്‍ പണമിടപാട് കമ്പനിയായ പേ പാല്‍ പേടിഎമ്മിനെതിരെ പരാതി കൊടുത്തിരിക്കുകയാണ്. തങ്ങളുടെ ലോഗോയില്‍ ഉപയോഗിച്ചിരിക്കുന്ന നിറത്തിലും അതേ രീതിയിലുമുള്ള വാക്കുകളും ഉപയോഗിച്ചിരിക്കുന്നുവെന്നാണ് പരാതി. ഇന്ത്യന്‍ ട്രേഡ്മാര്‍ക്ക് ഓഫീസിലാണ് പേ പാല്‍ പരാതി നല്‍കിയിരിക്കുന്നത്.
മാത്രമല്ല തങ്ങളുടെ പേരില്‍ നിന്ന് 'പേ' എന്ന് പേടി എം എടുത്തിരിക്കുന്നുവെന്നും പരാതിയിലുണ്ട്. ഉടനടി ഇത് പിന്‍വലിച്ചില്ലെങ്കില്‍ ഞങ്ങളുടെ വിശ്വാസ്യതയും ഉപഭോക്താക്കളെയും തട്ടിയെടുക്കുന്നുവെന്ന് പറയേണ്ടിവരുമെന്നും പരാതിയിലുണ്ട് .