ഉപദേശക സമിതിയെ നിയമിച്ച് പേടിഎം

By Anu.10 02 2024

imran-azhar

 

ന്യൂഡല്‍ഹി: പേയ്ടിഎമിനെതിരെയുള്ള റിസര്‍വ് ബാങ്ക് നടപടിക്കു പിന്നാലെ മുന്‍ സെബി ചെയര്‍മാനും മലയാളിയുമായ എം.ദാമോദരന്‍ അധ്യക്ഷനായ ഉപദേശക സമിതിയെ കമ്പനി നിയമിച്ചു. ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) മുന്‍ പ്രസിഡന്റ് മുകുന്ദ് മനോഹര്‍ ചിറ്റാലെ, ആന്ധ്ര ബാങ്ക് മുന്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ രാജാരാമന്‍ എന്നിവരാണ് സമിതിയിലുള്ളത്.

 

നിയമപരമായ കാര്യങ്ങളില്‍ ബോര്‍ഡിനൊപ്പം ചേര്‍ന്ന് ഉപദേശകസമിതി പ്രവര്‍ത്തിക്കുമെന്ന് പേയ്ടിഎം അറിയിച്ചു. ഫെബ്രുവരി 29ന് ശേഷം പേയ്ടിഎം ബാങ്കിന്റെ സേവിങ്‌സ്/കറന്റ് അക്കൗണ്ടുകള്‍, വാലറ്റുകള്‍, ഫാസ്ടാഗ്, നാഷനല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയില്‍ പണം നിക്ഷേപിക്കുന്നതാണ് ആര്‍ബിഐ വിലക്കിയത്.

 

 

OTHER SECTIONS