/kalakaumudi/media/post_banners/ebe59913dbcd47f81deb2e9a7192b7be0620f47c7e1addab4636cf1d3f9ce020.jpg)
മുംബൈ: പേടിഎം പേമെന്റ് ബാങ്കിന്റെ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ നിര്‍ത്തിവയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഉത്തരവിട്ടതിനെ തുടര്‍ന്ന് മറ്റു ബാങ്കുകളുമായി സഹകരിച്ച് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ ഒരുങ്ങി മാതൃകമ്പനിയായ വണ്‍ 97 കമ്യൂണിക്കേഷന്‍സ്. വ്യാഴാഴ്ച നടന്ന ഓഹരിയുടമകളുടെ യോഗത്തില്‍ പേടിഎം സ്ഥാപകനും സി.ഇ.ഒ.യുമായ വിജയ് ശേഖര്‍ ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. ഭാവിയില്‍ മറ്റു ബാങ്കുകളുമായി സഹകരിച്ചാകും വണ്‍ 97 കമ്യൂണിക്കേഷന്‍സ് (ഒ.സി.എല്‍.) സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുക. പേടിഎം പേമെന്റ് ബാങ്കുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
ആര്‍.ബി.ഐ. നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പേടിഎം പേമെന്റ്റ് ബാങ്ക് എത്രയുംവേഗം നടപടിയെടുക്കും. ആര്‍.ബി.ഐ.യുമായിച്ചേര്‍ന്ന് ആശങ്കകള്‍ എത്രയുംവേഗം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
പേടിഎം പേമെന്റ് ബാങ്കിലെ സേവിങ്സ് നിക്ഷേപങ്ങളിലും വാലറ്റുകളിലും ഫാസ്ടാഗിലും എന്‍.സി.എം.സി. അക്കൗണ്ടുകളിലും നിലവിലുള്ള നിക്ഷേപത്തിന് പ്രശ്നവുമുണ്ടാകില്ല. അവയിലുള്ള പണം ഉപയോഗിച്ചു തീര്‍ക്കാം.
ഒ.സി.എല്‍. പേമെന്റ് സേവന കമ്പനിയാണ്. അതുകൊണ്ടുതന്നെ വിവിധ ബാങ്കുകളുമായിച്ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു ണ്ട്. പേടിഎം പേമെന്റ്റ് ബാങ്ക് മാത്രമല്ല ഇതിന്റെ ശൃംഖലയിലുള്ളത്. പേമെന്റിനായും സാമ്പത്തിക സേവനങ്ങള്‍ക്കായും നിലവില്‍ സഹകരിച്ചുവരുന്ന ബാങ്കുകളുമായി ബന്ധം കൂടുതല്‍ വിപുലമാക്കും. മര്‍ച്ചന്റ് പേമെന്റ് നെറ്റ്വര്‍ക്ക് സേവനങ്ങളായ പേടിഎം ക്യു.ആര്‍., പേടിഎം സൗണ്ട്ബോക്സ്, പേടിഎം കാര്‍ഡ് മെഷീന്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം സാധാരണ് തിയില്‍ തുടരും.
ഇവയില്‍ പുതിയ വ്യാപാരികളെ ചേര്‍ക്കാനും തടസ്സമില്ല. ഒ.സി.എലിന്റെ നോഡല്‍ അക്കൗണ്ട് പേടിഎം പേമെന്റ് ബാങ്കില്‍നിന്ന് നീക്കാന്‍ ആര്‍.ബി.ഐ. ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സമയപരിധിക്കുള്ളില്‍ മറ്റു ബാങ്കുകളിലേക്കു മാറ്റും. ഒ.സി. എലിന്റെ വായ്പവിതരണം, ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കല്‍, ഇക്വിറ്റി ബ്രോക്കിങ് തുടങ്ങിയവയ്ക്ക് പേടിഎം പേമെന്റ് ബാങ്കുമായി ബന്ധമില്ല. അതിനാല്‍ ഇത്തരം സേവനങ്ങളെ ബാധിക്കില്ലെന്നാണ് പ്രതീക്ഷയെന്നും കമ്പനി വ്യക്തമാക്കി.