
ചെന്നൈ : ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി പെപ്‌സിക്കോ പുതിയ മാര്‍ഗ്ഗരേഖ അവതരിപ്പിച്ചു. ഇന്ത്യ കേന്ദ്രീകൃതമായി വിപണി നിയന്ത്രിക്കുകയാണ് പെപ്സിക്കോയുടെ ലക്ഷ്യം . കൂടാതെ മികച്ച രീതിയിൽ പ്രോഡക്ടുകൾ ജനങ്ങളിൽ എത്തിക്കാനാണ് ശ്രമിക്കുന്നത് .
ത്രീ പി (പീപ്പിള്‍, പ്രോഡക്റ്റ്, പ്ലാനറ്റ്) എന്ന് പേരിട്ടിരിക്കുന്നതാണ് പുതിയ മാർഗ്ഗ രേഖ .
പുതിയ മാര്‍ഗ്ഗരേഖ അവതരിപ്പിക്കുന്നത് വഴി തികച്ചും ആരോഗ്യപരമായ ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കുവാനാണ് പെപ്‌സിക്കോ ശ്രമിക്കുന്നത്. ഇത് വഴി ജനങ്ങളും ഉത്പന്നങ്ങളും തമ്മിലുള്ള വിടവ് ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്നതാണ്.
പതിനാലായിരം കോടി രൂപയുടെ വിപണിയാണ് പെപ്‌സിക്കോ ഇന്ത്യയില്‍ കൈയടക്കി വച്ചിരിക്കുന്നത്.