/kalakaumudi/media/post_banners/1017d7c2471f0d0f7d44eded2f4206c604738cb5b2ed1876530bb437b1abaf03.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയിൽ വർധന. ഡീസല്‍ ലിറ്ററിന് 36 പൈസയും പെട്രോള്‍ ലിറ്ററിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 105.48 രൂപയും ഡീസലിന് ലിറ്ററിന് 98.71 രൂപയുമാണ് നിരക്ക്.
ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന്‍റെ വിലയും ഇന്നലെ വർധിപ്പിച്ചിരുന്നു. പാചകവാതകം സിലിന്‍ഡറിന് 15 രൂപയാണ് കൂട്ടിയത്.തിരുവനന്തപുരത്ത് 909 രൂപയും കോഴിക്കോട്ട് 908.50 രൂപയുമാണ് പുതിയ നിരക്ക്.