പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 42 പൈസ വര്‍ദ്ധിപ്പിച്ചു. ആറാഴ്ചയ്ക്കിടെ നാലാമത്തെ വര്‍ദ്ധനയാണിത്.

author-image
praveen prasannan
New Update
പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 42 പൈസ വര്‍ദ്ധിപ്പിച്ചു. ആറാഴ്ചയ്ക്കിടെ നാലാമത്തെ വര്‍ദ്ധനയാണിത്.

ഡീസല്‍ വില ലിറ്ററിന് 1.03 പൈസ കൂട്ടി. ഡല്‍ഹിയില്‍ വാറ്റ് കൂടിയാകുന്പോള്‍പെട്രോള്‍ വില 53 പൈസ കൂടും. ഡീസലിന് 1.20 രൂപയും കൂടും.

ഡീസലിന് ഒരു മാസത്തിനിടെ മൂന്നാമത്തെ വര്‍ദ്ധനയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. രാജ്യാന്തര തലത്തില്‍ അസംസ്കൃത എണ്ണയുടെ വിലയും ഡോളറിനെതിരെ രൂപയുടെ മൂല്യവും കണക്കിലെടുത്താണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിക്കുന്നത്.

എല്ലാ മാസവും ഒന്നാം തീയതിയും പതിനാറാം തീയതിയുമാണ് പെട്രോളിയം കന്പനികള്‍ എണ്ണ വില സംബന്ധിച്ച് തീരുമാനമെടുക്കുന്നത്.

diesel price hiked petrol