/kalakaumudi/media/post_banners/4d2fa2bfb28835abd5fa1cae2e2b7da2dd31c50f4988bd514cb646456813d454.jpg)
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വിലയിൽ വർദ്ധനവ്. പെട്രോളിനും, ഡീസലിനുമാണ് വിലയിൽ വർദ്ധനവ് ഉണ്ടായത്. ഡീസലിന് 27 പൈസയും, പെട്രോളിന് 13 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 74.60 രൂപയും ഡീസലിന് 71.37 രൂപയുമാണ്. മേയ് 20 മുതലാണ് എണ്ണക്കമ്പിനികൾ വില കൂട്ടാൻ തുടങ്ങിയത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞതോടെ പെട്രോളിയം ഉൽപ്പന്നങ്ങളിൽ ഇനിയും വില വർദ്ധനവ് ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.