/kalakaumudi/media/post_banners/127663d700e89e1b55f1422edbd3c9d45127d7331a5c784f551ac9c1d738a25a.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ ഇന്നും വർധനവ് രേഖപ്പെടുത്തി. പെട്രോളിന് 30 പൈസ വർധിച്ച് 79.69 രുപയും ഡീസലിന് 31 പൈസ വർധിച്ച് 72.82 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കർണാടക നയിമസഭാ തെരഞ്ഞെടുപ്പിനു ശേഷം അഞ്ച് ദിവസം കൊണ്ട് പെട്രോളിന് 1.08 രൂപയും ഡീസലിന് 1.30 രൂപയുമാണ് വർധിച്ചത്.
വരും ദിവസങ്ങളിൽ വില വർധന തുടർന്നാൽ കേരളത്തിൽ പെട്രോൾ വില 80 കടന്നേക്കും. അതേസമയം പെട്രോൾവില ലിറ്ററിനു നാലു രൂപകൂടി ഈ ദിവസങ്ങളിൽ വർധിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കർണ്ണാടക തിരഞ്ഞെടുപ്പിനെ തുടർന്ന് പത്ത് ദിവസത്തിലേറെ ഇന്ധനവില വർധിച്ചിരുന്നില്ല.