
കൊച്ചി: ഇന്ധന വിലയിൽ നേരിയ കുറവ് ഇന്ന് രേഖപ്പെടുത്തി. പെട്രോൾ ലിറ്ററിന് ഒൻപത് പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത് . 13 പൈസ കഴിഞ്ഞ ചൊവ്വാഴ്ച ഉയർന്ന ശേഷം ഇന്ധന വിലയിൽ ഇതുവരെ കുറവ് രേഖപ്പെടുത്തിയിരുന്നില്ല .ഇന്ന് കൊച്ചിയില്‍ 73 രൂപ 13 പൈസയും തിരുവനന്തപുരത്ത് 74.44 രൂപയും കോഴിക്കോട്ട് 73.45 രൂപയുമാണ് പെട്രോൾ വില .കൊച്ചിയിൽ ഡീസലിന് ൽ 69 രൂപ 48 പൈസയും തിരുവനന്തപുരത്ത് 70.82 രൂപയും കോഴിക്കോട്ട് 69.80 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയ നിരക്ക് .