/kalakaumudi/media/post_banners/7dc92d6b9c6faa242cd2171c99786e764147731e5a55786ffcffc200250c0f55.jpg)
കൊച്ചി : ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി . പെട്രോളിന്33 പൈസയും ഡീസലിന് 37 പൈസയും ആണ് ഇന്ന് കുറവ് വന്നത് . പെട്രോളിന് എട്ടുദിവസം കൊണ്ട് മൂന്ന് രൂപ 14 പൈസയും, ഡീസലിന് മൂന്ന് രൂപ 23 പൈസയുമാണ് കുറഞ്ഞത് .ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍ ഇന്നത്തെ വില 75.15 രൂപയാണ് അതേ സമയം ഡീസലിന് 71.75 രൂപയും. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 76.49 രൂപയും, ഡീസലിന്റെ വില 73.13 രൂപയുമാണ്. ഒരു ലിറ്റര്‍ പെട്രോളിന് ഡല്‍ഹിയില്‍ ഇന്നത്തെ വില 73.24 രൂപയാണ്. ഡീസലിന് 68.13 രൂപയും.