/kalakaumudi/media/post_banners/d04b4a52392d9297a5f1462345d3774fb450c93eb36682e8afb8e3e7e1ea0d93.jpg)
കൊച്ചി: ഇന്ധനവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി . പെട്രോള്‍ ലിറ്ററിന് ഇന്ന് 28 പൈസയും ഡീസലിന് 31 പൈസയുമാണ് കുറവ് രേഖപ്പെടുത്തിയത് . എന്നാൽ കൊച്ചിയില്‍ പെട്രോള്‍ വില വീണ്ടും 71 രൂപയിലേക്ക് കടന്നു . ഇന്നത്തെ കൊച്ചിയിൽ 71. 18 രൂപയാണ് പെട്രോൾ വിലയും ഡീസല്‍ 66.81 രൂപയാണ്. ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്തെ ഇന്നത്തെ വില 72.44 രൂപയും ഡീസലിന് 68.10 രൂപയുമാണ് . പെട്രോള്‍, ഡീസല്‍ വില
കോഴിക്കോട് യഥാക്രമം 71.49 ഉം, 67.12 രൂപയുമാണ്.അസംസ്‌കൃത എണ്ണ വില രാജ്യാന്തര വിപണിയില്‍ താഴുന്നതാണ് ഇന്ത്യയില്‍ പ്രതിഫലിക്കുന്നത്. ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 50 ഡോളറില്‍ എത്തിയിരിക്കുകയാണ് .