ഇ​ന്ധ​ന വി​ല വില വീണ്ടും കുതിച്ചുയരുന്നു

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 17 പൈസയും ഡീസലിന് 11 പൈസയുമാണ് വര്‍ധിച്ചത്. നാല് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഡീസലിനു

author-image
Anju N P
New Update
ഇ​ന്ധ​ന വി​ല വില വീണ്ടും കുതിച്ചുയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 17 പൈസയും ഡീസലിന് 11 പൈസയുമാണ് വര്‍ധിച്ചത്. നാല് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഡീസലിനു വില വര്‍ധിച്ചത്.

ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 85.97 രൂപയും ഡീസലിന് 79.18 രൂപയുമാണ് വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 84.47 രൂപയും ഡീസലിന് 77.68 രൂപയുമായി. കോഴിക്കോട്ട് പെട്രോളിന് 84.84 രൂപയും ഡീസലിന് 78.04 രൂപയുമാണ്.

മുംബൈയില്‍ പെട്രോളിന് 89.96 രൂപയായി. ഡീസലിന് 78.52 രൂപയുമാണ്. ഡല്‍ഹിയില്‍ ഒരു പെട്രോളിന് 82.61 രൂപയും ഡീസലിന് 73.97 രൂപയുമാണ് വില.

petrol price