/kalakaumudi/media/post_banners/772280d95322c78ccd9cff57de0dd19a28147f39730f982b87df4936cd8be536.jpg)
കൊച്ചി: സംസ്ഥാനത്തെ ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. ഇത് രണ്ടാം ദിവസമാണ് ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. ചൊവ്വാഴ്ച ഡീസലിന് 19 പൈസ വരെയും പെട്രോളിനു 14 പൈസ വരെയും കൂട്ടിയിരുന്നു. കേരളത്തില്‍ ഡീസല്‍ വില സര്‍വകാല റെക്കാര്‍ഡാിലാണ്.
തിരുവനന്തപുരത്ത് 78.61 രൂപ, കൊച്ചിയില്‍ 77.45 രൂപ, കോഴിക്കോട്ട് 77.74 രൂപ, പത്തനംതിട്ടയില്‍ 78.03 രൂപ എന്നിങ്ങനെയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ കൊച്ചിയില്‍ 70.43 രൂപ, കൊല്ലത്ത് 71.14 രൂപ, തിരുവനന്തപുരത്ത് 71.52 രൂപ, കോഴിക്കോട്ട് 70.53 രൂപ, പാലക്കാട്ട് 70.79 രൂപ എന്നിങ്ങനെയാണു വില.