/kalakaumudi/media/post_banners/2074b39528eb0e14c2b62fa43c8437d639a8f6b63acc5753dc28e4de9a75110e.jpg)
തിരുവനന്തപുരം: തുടര്‍ച്ചയായ 45ാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില കൂടി. പെട്രോളിന് 22 പൈസയും ഡീസലിന് 17 പൈസയുമാണ് കൂടിയത്. ഇതോടെ ഈ മാസം മാത്രം പെട്രോളിന് 2.56 രൂപയും ഡീസലിന് 2.94 രൂപയുടെയും വര്‍ധനവ് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 84.62 രൂപയും ഡീസലിന് 78.47 രൂപയുമാണ് ഇന്നത്തെ വില.