/kalakaumudi/media/post_banners/563f8b054a7b031022826a43e469c8eaebca284703e2267bbb4c263257b0f0b6.jpg)
ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 22 പൈസ വര്‍ധിച്ച് 83.40ല്‍ എത്തിയപ്പോള്‍ ഡീലസിന് 21 പൈസ വര്‍ധിച്ച് 74.63 രൂപയായി. മുംബൈയില്‍ പെട്രോളിന്റെ വില 90 കടന്നു. 22 പൈസ വീതമാണ് പെട്രോളിനും ഡീസലിനും വര്‍ധിച്ചത്.
സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 19 ഉം ഡീസലിന്22 ഉം പൈസയാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 19 പൈസ കൂടി 85.28 രൂപയിലെത്തിയപ്പോള്‍ ഡീസലിന് 22 പൈസ വര്‍ധിച്ച് 78.36 രൂപയായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.79 രൂപയാണ്. ഡീസല്‍ വില 80 നോടടുത്തു, 79.88 രൂപ. കോഴിക്കോട് പെട്രോളിന് 85.65 രൂപയും ഡീസലിന് 78.73 രൂപയുമാണ് ഇന്നത്തെ വില.