/kalakaumudi/media/post_banners/24049d0a6cba614a6a5b37605fdf2247d7ab4749533c9a9d7cfb8d9d180327fd.jpg)
സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. ഒരു ലിറ്റര്‍ പെട്രോളിന് 83.70 രൂപയും ഡീസലിന് 77.64 രൂപയുമാണ് ഇന്നത്തെ ഇന്ധനവില. പെട്രോളിന് 40 പൈസയും ഡീസലിന് 46 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഈ മാസം ഇതിനോടകം പെട്രോളിന് 1.91 രൂപയും ഡീസലിന് 2.42 രൂപയും വര്‍ധിച്ചു.
രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് ഇന്ധന വില കൂടാനുളള കാരണം.
അതേസമയം കഴിഞ്ഞവര്‍ഷം കേന്ദ്രത്തിനു പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയായി ലഭിച്ചത് 2,29,019 കോടി രൂപയാണ്. 2014-15 ല്‍ ഇതു 99,184 കോടി മാത്രമായിരുന്നു. ഇതേ കാലയളവില്‍ സംസ്ഥാനങ്ങള്‍ക്കു പെട്രോളിയത്തില്‍നിന്നുള്ള വാറ്റ് വരവ് 1.37 ലക്ഷം കോടിയില്‍നിന്ന് 1.84 ലക്ഷം കോടിയായി.