/kalakaumudi/media/post_banners/6e4e4e07a8f744876de7d19f359a424532ab9c378df06e9ba95693b869d47a56.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പെട്രോളിന് വില വര്‍ധിച്ചു. ആറ് പൈസയാണ് ഇന്ന് പെട്രോളിന് വര്‍ധിച്ചത്. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ല.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 85.58 രൂപയും ഡീസലിന് 79.07 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 84.09 രൂപയും ഡീസലിന് 77.57 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 84.46 രൂപയും ഡീസലിന് 77.93 രൂപയുമാണ് വില.
ഡല്‍ഹിയില്‍ പെട്രോളിന് 82.22 രൂപയും ഡീസലിന് 73.87 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 89.60 രൂപയും ഡീസലിന് 78.42 രൂപയുമാണ് വില.