/kalakaumudi/media/post_banners/4d52d70b0beb80817ba513fe7065c74549b97daa8d6b4ad6bf13d6665bfed6dd.jpg)
തിരുവനന്തപുരം : ഇന്ധന വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 38 പൈസയും ഡീസലിന് 43 പൈസയുമാണ് വിലയിൽ കുറവുണ്ടായിരിക്കുന്നത് . ആറ് ആഴ്ചകൊണ്ട് പെട്രോളിന് 10 രൂപയും ഡീസലിന് 7.50 രൂപയുമാണു കുറഞ്ഞത്.
ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്ത് ഇന്നത്തെ വില 76.10 രൂപയും ഡീസലിന് 72.70 രൂപയുമാണ്. കൊച്ചില്‍ ഇന്നത്തെ പെട്രോള്‍ വില 74.78 രൂപയും ഡീസല്‍ വില 71.32 രൂപയുമാണ്.
അസംസ്‌കൃത എണ്ണവിലയിൽ രാജ്യാന്തര വിപണിയില്‍ നേരിടുന്ന ഇടിവും രൂപയുടെ മൂല്യത്തിലുണ്ടായ നേരിയ നേട്ടവുമാണ് രാജ്യത്ത് ഇന്ധന വിലയിൽ കുറവുണ്ടാകാൻ കാരണമായത് .