പോപ്‌കോൺ നിര്‍മാണത്തിലെ അനന്ത സാധ്യതകള്‍

തിരുവനന്തപുരം: കേരളത്തിലെ ചെറുകിട സംരംഭക രംഗത്ത് ഉണര്‍വിന്റെ കാലമാണ്. വന്‍കിട ഫാക്ടറികളേക്കാള്‍ അനുയോജ്യം ചെറുകിട സംരംഭങ്ങളാണ്. ബിസിനസ് രംഗത്തേക്ക് കടന്ന് വരുന്നവര്‍ ഇപ്പോൾ കൂടുതല്‍ തിരഞ്ഞെടുക്കുന്നതും ചെറുകിട സംരംഭങ്ങളാണ്. നമ്മുടെ സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയും ജനവാസഘടനയും ചെറുകിട വ്യവസായ സൗഹൃദങ്ങളാണ്.

author-image
online desk
New Update
പോപ്‌കോൺ നിര്‍മാണത്തിലെ അനന്ത സാധ്യതകള്‍

തിരുവനന്തപുരം: കേരളത്തിലെ ചെറുകിട സംരംഭക രംഗത്ത് ഉണര്‍വിന്റെ കാലമാണ്. വന്‍കിട ഫാക്ടറികളേക്കാള്‍ അനുയോജ്യം ചെറുകിട സംരംഭങ്ങളാണ്. ബിസിനസ് രംഗത്തേക്ക് കടന്ന് വരുന്നവര്‍ ഇപ്പോൾ കൂടുതല്‍ തിരഞ്ഞെടുക്കുന്നതും ചെറുകിട സംരംഭങ്ങളാണ്. നമ്മുടെ സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയും ജനവാസഘടനയും ചെറുകിട വ്യവസായ സൗഹൃദങ്ങളാണ്.

സംസ്ഥാന സര്‍ക്കാരിന്റെ 2017ലെ ചെറുകിട വ്യവസായ നയം ചെറുകിട കുടുംബ സംരംഭങ്ങളെ വളരെയധികം പ്രോത്സാഹിപ്പിക്കുവയാണ്. ഒഴിവുസമയങ്ങള്‍ പ്രയോജനപ്പെടുത്തിയും കുറഞ്ഞ മുതല്‍മുടക്കിലും ആരംഭിക്കാവുന്ന വ്യവസായങ്ങള്‍ക്ക് വീട്ടില്‍തന്നെ അവസരം ഒരുക്കുക വഴി പുതിയൊരു ഉത്പാദന പ്രക്രിയയ്ക്ക് തുടക്കം കുറിക്കുവാനും അതുവഴി സാമ്പത്തിക വര്‍ദ്ധനവിനും കാരണമാകും.

വലിയ സാങ്കേതികവിദ്യകളും യന്ത്രങ്ങളും മനുഷ്യ പ്രയത്നവും ആവശ്യമില്ലാത്ത ചെറുകിട സംരംഭങ്ങളുടെ വളര്‍ച്ച പുതിയ ഒരു സംരംഭ സംസ്‌കാരത്തിന് വഴിതുറക്കും. പ്രത്യേകിച്ചും കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ ചെറുകിട വ്യവസായ മേഖലയില്‍ കുറഞ്ഞ മുതല്‍മുടക്കില്‍ ആരംഭിക്കാവുതും വിപണി സാധ്യതയുള്ളതുമായ ഒരു സംരംഭമാണ് പോപ്കോ നിര്‍മ്മാണം.

സാധ്യതകള്‍

ആദ്യകാലങ്ങളില്‍ ഉത്സവപ്പറമ്പുകളിലെ ലൈവ് സ്റ്റാളുകളില്‍ മാത്രമാണ് പോപ്കോ ലഭിച്ചിരുന്നത്. ഒരു ആഘോഷ സീസൺ കഴിഞ്ഞാല്‍ അടുത്ത സീസ വരെ കാത്തിരിക്കണം. ഇന്ന് ഗ്രാമപ്രദേശങ്ങളിലെ ബേക്കറികളില്‍പോലും പോപ്കോൺ പായ്ക്കറ്റുകള്‍ എത്തിത്തുടങ്ങി.

സിനിമാ തിയേറ്ററുകളിലും പാര്‍ക്കുകളിലുമെല്ലാം ഇപ്പോള്‍ സുലഭമായി പോപ്കോ ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പോപ്കോൺ കുറഞ്ഞ ചിലവില്‍ ലഭിക്കുന്നതും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുതുമായൊരു ഉത്പന്ന മായി മാറി. ഈ സാധ്യത പ്രയോജനപ്പെടുത്തി കുറഞ്ഞ മുതല്‍മുടക്കില്‍ ആരംഭിക്കാവുന്ന സംരംഭമാണ് പോപ്കോൺ നിര്‍മ്മാണം. ചെറിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് വിവിധ ഫ്ളേവറുകളില്‍ നിര്‍മ്മിച്ച് കപ്പുകളിലും പായ്ക്കറ്റുകളിലുമാക്കി വിപണിയിലെത്തിക്കാം. ചെറുകിട സംരംഭം എന്ന നിലയില്‍ ഈ സംരംഭത്തിന് വലിയ സാധ്യതയാണുള്ളത്.

മാര്‍ക്കറ്റിംഗ്

രണ്ട് മാസം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന ഉല്‍പ്പമാണ് പോപ്കോൺ . അതുകൊണ്ടുതന്നെ വിതരണക്കാരെ നിയമിച്ചും നേരിട്ടും വില്‍പ്പന ക്രമീകരിക്കാം. മസാല, കാരമല്‍, പിസ്ത, സ്ട്രോബറി തുടങ്ങിയ നൂതന ഫ്ളേവറുകള്‍ ചേര്‍ത്ത് പ്രീമിയം പായ്ക്കുകളില്‍ നിറച്ച് സാധാരണയില്‍ നിന്നും ഉയര്‍ന്ന നിരക്കില്‍ വില്‍ക്കുകയുമാവാം.

നിര്‍മ്മാണ രീതി

പോപ്കോ നിര്‍മ്മാണ യന്ത്രത്തില്‍ ആവശ്യത്തിന് എണ്ണ ഒഴിക്കുക. എണ്ണ പാകത്തിന് ചൂടായി കഴിയുമ്പോള്‍ യന്ത്രത്തിന്റെ കപ്പാസിറ്റി അനുസരിച്ച് ചോളം നിറയ്ക്കുക. 5- 10 മിനിറ്റിനുള്ളില്‍ത്തന്നെ ചോളം പോപ്കോ ആയി മാറുതാണ്. തുടര്‍ന്ന് ആവശ്യമുള്ള ഫ്ളേവര്‍ ചേര്‍ത്ത് ബ്‌ളന്റിങ് മെഷീന്‍ ഉപയോഗിച്ച് മിക്സ് ചെയ്തെടുക്കാം. തുടര്‍ന്ന കപ്പുകളില്‍/പ്‌ളാസ്റ്റിക് പായ്ക്കറ്റുകളില്‍ നിറച്ച് സീല്‍ ചെയ്ത് വിപണിയിലെത്തിക്കാം.

business