250 കോടി സമാഹരിക്കാന്‍ ഒരുങ്ങി പോപ്പുലര്‍ വെഹിക്കിള്‍സ്

വാഹന ഡീലറായ പോപ്പുലര്‍ വെഹിക്കിള്‍സ് പ്രാരംഭ ഓഹരി വില്പനയിലൂടെ 250 കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങുന്നു.

author-image
anu
New Update
250 കോടി സമാഹരിക്കാന്‍ ഒരുങ്ങി പോപ്പുലര്‍ വെഹിക്കിള്‍സ്

കൊച്ചി: വാഹന ഡീലറായ പോപ്പുലര്‍ വെഹിക്കിള്‍സ് പ്രാരംഭ ഓഹരി വില്പനയിലൂടെ 250 കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങുന്നു. ഇതിനായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യ കമ്പനിക്ക് അനുമതി നല്‍കി. മാരുതി സുസുക്കി കാറുകളുടെ വിപണന രംഗത്തുള്ള പോപ്പുലര്‍ വെഹിക്കിള്‍സ് ബിസിനസ് വിപുലീകരിക്കാന്‍ ലക്ഷ്യമിട്ടാണ് അധിക മൂലധനം സമാഹരിക്കുന്നത്. നേരത്തെ പോപ്പുലര്‍ വെഹിക്കിള്‍സ് ഐ.പി. ഒയ്ക്ക് അനുമതി തേടിയിരുന്നെങ്കിലും വിപണിയിലെ പ്രതികൂല സാഹചര്യങ്ങള്‍ മൂലം തീരുമാനം മാറ്റിയിരുന്നു.

Latest News Business News