/kalakaumudi/media/post_banners/0061f23ed5fa2cd669cd3784a47a948feda6c9d3184ae9d7afcec0641fce1393.jpg)
മുംബൈ : രാജ്യത്തെ ഏറ്റവും വലിയ ഓഹരി നിക്ഷേപ സ്ഥാപനമായ എല്‍ഐസിയുടെ പോര്‍ട്ട്ഫോളിയോയില്‍ ഭൂരിഭാഗം ഓഹരികളും നഷ്ടത്തില്‍. 80 ശതമാനത്തോളം ഓഹരികളാണ് നഷ്ടത്തിലുള്ളത്. കപ്പല്‍ നിര്‍മാണം, ചെരുപ്പ്, ഫാര്‍മ, ഐടി, സിമെന്റ്, കെമിക്കല്‍സ് എന്നീ വിഭാഗങ്ങളിലെ ചില ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുള്ളത്.
അതില്‍തന്നെ മികച്ച നേട്ടം നല്‍കിയ ഓഹരിയാണ് ഗാര്‍ഡന്‍ റിസര്‍ച്ച് ഷിപ്പ് ബില്‍ഡിംഗ് ആന്റ് എന്‍ജിനിയേഴ്സിന്റേത്. ജനുവരി ഒന്നുനുശേഷം മാത്രം ഓഹരിയുണ്ടാക്കിയ നേട്ടം 46 ശതമാനമാണ്. 91.40 ആയിരുന്ന ഓഹരി വില ഓഗസ്റ്റ് 30 എത്തിയപ്പോള്‍ 133.30 ആയി.
കലണ്ടര്‍വര്‍ഷം ബിഎസ്ഇയിലെ നേട്ടം 0.85 ശതമാനം മാത്രമാണ്. എന്നാല്‍ ബിഎസ്ഇ മിഡ്ക്യാപും സ്മോള്‍ക്യാപും യഥാക്രമം 14 ശതമാനവും 16 ശതമാനമനവും താഴ്ന്നു. എല്‍ഐസിക്ക് നേട്ടം നേടിക്കൊടുത്ത മറ്റൊരു ഓഹരിയാണ് ബാറ്റ ഇന്ത്യ(37 ശതമാനം). പ്രൊക്ടര്‍ ആന്‍ഡ് ഗാംബ്ള്‍(30 ശതമാനം), ഹെഡല്‍ബെര്‍ഗ് സിമെന്റ് (29 ശതമാനം) ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ്(25 ശതമാനം) എന്നീ ഓഹരികളും എല്‍ഐസിക്ക് നേട്ടം നല്‍കി.
പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, രാജേഷ് എക്സപോര്‍ട്സ്, ഇന്‍ഫോസിസ്, സൈഡസ് വെല്‍നെസ് തുടങ്ങിയവയാണ് എല്‍ഐസിയുടെ പോര്‍ട്ട്ഫോളിയോയിലുള്ള മികച്ച നേട്ടം നല്‍കിയ മറ്റ് ഓഹരികള്‍. 2019ല്‍ ഈ ഓഹരികള്‍ 20 ശതമാനത്തോളം നേട്ടമുണ്ടാക്കി.
2019 ജൂണിലെ കണക്കുപ്രകാരം എല്‍ഐസിയുടെ പോര്‍ട്ട്ഫോളിയോയില്‍ 350ലേറെ കമ്പനികളുടെ ഓഹരികളാണുള്ളത്.
കനത്ത നഷ്ടമുണ്ടാക്കിയ ഓഹരികള്‍
കോക്സ് ആന്റ് കിംഗാണ് നഷ്ടത്തില്‍ മുന്നില്‍. താഴ്ന്നത് 97 ശതമാനം. റിലയന്‍സ് കമ്യൂണിക്കേഷന്‍സ് 94 ശതമാനവും റിലയന്‍സ് നേവല്‍ 93 ശതമാനവും റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ചര്‍ 88 ശതമാനവും ബല്ലാര്‍പുര്‍ ഇന്‍ഡസ്ട്രീസ് 87 ശതമാനവും റിലയന്‍സ് ഹോം ഫിനാന്‍സ് 86 ശതമാനവും ജെറ്റ് എയര്‍വെയ്സ് 86 ശതമാനവും നഷ്ടമുണ്ടാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
