/kalakaumudi/media/post_banners/20ff2a091931d5f26f0f2bec8959cd473a18af4ad7bb487659fd3e6c8f60d699.jpg)
ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ ഇന്ന് വീണ്ടും നേരിയ ഇടിവ് . പെട്രോളിന് ഇന്ന് 25 പൈസയും ഡീസലിന് 28 പൈസയും കുറവ് രേഖപ്പെടുത്തി . പെട്രോളിന് 2.60 രൂപയും ഡീസലിന് 3.05 രൂപയും ഇതോടെ ഈ മാസം കുറഞ്ഞു.ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് തിരുവനന്തപുരത്തെ വില 73.48 രൂപയും ഡീസലിന് 69.65 രൂപയുമാണ് . അതേ സമയം കൊച്ചിയില്‍ പെട്രോളിന് 72.2 രൂപയും ഡീസലിന് 68.33 രൂപയുമാണ്. കോഴിക്കോട്ട് പെട്രോള്‍ വില 72.52രൂപയും ഡീസലിന് 68.65 രൂപയുമാണ് നിലവിൽ .