
കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി . പെട്രോള്‍ ലിറ്ററിന് 38 പൈസയും, ഡീസല്‍ ലിറ്ററിന് 50 പൈസയുമാണ് ഇന്ന് വർധിച്ചിരിക്കുന്നത് . ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍ 72.07 രൂപയാണ് ഇന്നത്തെ വില അതേ സമയം ഇന്നലെ 71.69 രൂപയായിരുന്നു ഇന്ധന വില എന്നാൽ ഡീസല്‍ ലിറ്ററിന് 67.71 രൂപയാണ് വില രേഖപ്പെടുത്തിയിരിക്കുന്നത് . ഇന്നലെ ഡീസലിന് 67.21 രൂപയായിരുന്നു വില . തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില 73.35 രൂപയായും ഡീസല്‍ 69.02 ആയും വർധിച്ചിട്ടുണ്ട് . കോഴിക്കോട് 72.39 രൂപ, 68.03 രൂപ എന്നിങ്ങനെയാണ് പെട്രോള്‍, ഡീസല്‍ വില.