
കൊച്ചി : ഇന്ധനവിലയില്‍ വൻ വര്‍ധനവ് . പെട്രോളിന് 23 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് ഉയർന്നിരിക്കുന്നത് . പെട്രോള്‍ ലിറ്ററിന് ഇന്ന് കൊച്ചിയില്‍ 72.90 രൂപയും ഡീസലിന് 69.03 രൂപയുമാണ് വില .പെട്രോളിന് 2.08 രൂപയും ഡീസലിന് 3.01 രൂപയും ആണ് ഇന്ധന വിലയിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഉയർന്നിരിക്കുന്നത് .അസംസ്‌കൃത എണ്ണ വില അന്താരാഷ്ട്രവിപണിയില്‍ ഉയരുന്നത് ഇന്ധനവില ഉയരാൻ കാരണമാകുന്നു .