/kalakaumudi/media/post_banners/3d60a1848b0163805b4f8741051cde049dea1a7e7ed8ebe410b061ecc0b259b5.jpg)
കൊച്ചി: ഇന്ധന വിലയിൽ വീണ്ടും കുറവ് നേരിട്ടു .പെട്രോളിന് 41 പൈസയും ഡീസലിന് 35 പൈസയുമാണ് കുറവ് നേരിട്ടത് .അസംസ്‌കൃത എണ്ണ വില ഇടിയുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇന്ധവിലയിൽ കുറവ് നേരിട്ടത് . പെട്രോളിനു 2.84 രൂപയും ഡീസലിന് 1.73 രൂപയും ആണ് കഴിഞ്ഞ പത്ത് ദിവസമായിട്ട് കുറവ് നേരിട്ടത് .പെട്രോള്‍ വില 83.35 രൂപയും ഡീസല്‍വില 79.26 രൂപയുമാണ് തിരുവനന്തപുരത്തെ ഇന്ധവില .കോഴിക്കോട് പെട്രോള്‍ വില 82.26 രൂപയും ഡീസല്‍ വില 78.12 രൂപയുമാണ് ഇന്നത്തെ വില .