/kalakaumudi/media/post_banners/ce8fabfb8c0d48b1590e4f3d8c4c30fa4c1dcaec31873a5a64d120d95ee6cb20.jpg)
കൊച്ചി : ഇന്ധന വിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. പെട്രോളിന് 22 പൈസയും ഡീസലിന് 23 പൈസയുമാണ് ഇന്ന്കുറവ് രേഖപ്പെടുത്തിയത് കൊച്ചിയില്‍ പെട്രോള്‍ 70.95 രൂപയും ഡീസല്‍ വില 66.57രൂപയാണ് ഇന്നത്തെ വില . അതേ സമയം തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 72.21 രൂപയും ഡീസലിന് 67.86 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 71.26 ഉം, 66.88 എന്ന നിലയിലാണ് തുടരുന്നത് . അസംസ്‌കൃത എണ്ണയുടെ വില രാജ്യാന്തര വിപണിയില്‍ താഴുന്നതാണ്വില കുറയാൻ കാരണമായത് .