/kalakaumudi/media/post_banners/0a5981b50f8ae5e50544af0db584c7ff72056d231e9ccbb9af383eaf11c4f076.jpg)
ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ വീണ്ടും ഇടിവുണ്ടായി . പെട്രോളിന് 15 പൈസയും ഡീസലിന് 11 പൈസയുമാണ് കുറവുണ്ടായത് . ഡീസലിന് മാത്രം കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 2.34 രൂപയാണ്. എണ്ണ വിലയിയിൽ ആഗോള വിപണിയില്‍ ഉണ്ടാവുന്ന ഇടിവാണ് ഇന്ധന വില കുറയാന്‍ കാരണം.
ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്തെ വില 80.62 രൂപയും ഡീസലിന് 77.30 രൂപയുമാണ് . കൊച്ചിയില്‍ പെട്രോള്‍ വില 79.22 രൂപയും ഡീസലിന് 75.84 രൂപയും ആണ് . കോഴിക്കോട്ട് പെട്രോള്‍ വില 79.56 രൂപയും ഡീസലിന് 76.19 രൂപയുമാണ് വില .