25 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് കൂടി അനുമതി നല്‍കും: മുഖ്യമന്ത്രി

അടുത്ത വര്‍ഷം സംസ്ഥാനത്ത് 25 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്കു കൂടി അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

author-image
anu
New Update
25 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് കൂടി അനുമതി നല്‍കും: മുഖ്യമന്ത്രി

 

കൊട്ടാരക്കര: അടുത്ത വര്‍ഷം സംസ്ഥാനത്ത് 25 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്കു കൂടി അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എംഎസ്എംഇ സംരംഭക വര്‍ഷം പദ്ധതി പ്രകാരം 1.39 ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചു. 10000 കോടി രൂപയുടെ നിക്ഷേപവും 5 ലക്ഷം തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കാന്‍ ഇതുവഴി സാധിച്ചു.

സോഹോ കോര്‍പറേഷന്റെ സഹകരണത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഐഎച്ച്ആര്‍ഡിയും ചേര്‍ന്ന് സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യത്തെ ക്യാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്റെയും റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് സെന്ററിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി .

യുവാക്കളുടെ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനും നൈപുണ്യ പരിശീലനം നല്‍കാനും ഉദ്ദേശിച്ചാണ് ക്യാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. മിഷന്‍ 1000 പദ്ധതി വഴി ആയിരം എംഎസ്എംഇകളെ 4 വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടി രൂപ വിറ്റുവരവുള്ള സംരംഭങ്ങളായി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമം. 2016ല്‍ കേരളത്തില്‍ 300 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 5000 കടന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Business News Latest News