/kalakaumudi/media/post_banners/0b6be140dcbe711a152e405dc295681dc59aff813b898c596285de1c1147383b.jpg)
മുംബൈ: ആദായ നികുതി ലാഭിക്കുന്നതിനുവേണ്ടി വ്യാജ വാടക രസീതി നല്‍കുന്നവര്‍ സൂക്ഷിക്കുക. വ്യാജ രസീതി ഹാജരാക്കി തട്ടിപ്പ് നടത്തുന്നത് ഇനി നടക്കില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിക്കഴിഞ്ഞു. ഹാജരാക്കുന്ന വാടക രസീതി സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി കൂടുതല്‍ വിശദീകരണം തേടാനാണ് വകുപ്പിന്റെ നീക്കം. എച്ച്ആര്‍എ ആദായ നികുതിയില്‍നിന്ന് ഒഴിവാക്കുന്നതിനുവേണ്ടി മാസശമ്പള വരുമാനക്കാരാണ് വാടക രസീതി നല്‍കുന്നത്. ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി വന്‍തോതില്‍ നികുതി വെട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പുതിയ നീക്കം. മാതാപിതാക്കള്‍ ഉള്‍പ്പടെയുള്ള അടുത്ത ബന്ധുക്കുളുടെ പേരിലുള്ള കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്തുവെന്ന് രേഖയുണ്ടാക്കി ആനുകൂല്യം നേടുന്നവരാണ് പിടിയിലാകാന്‍ പോകുന്നത്. വകുപ്പിന് സംശയംതോന്നിയാല്‍ ലൈസന്‍സ് എഗ്രിമെന്റ് ഉള്‍പ്പടെയുള്ളവ പരിശോധിക്കാനാണ് നീക്കം.