/kalakaumudi/media/post_banners/bac05898c95d49f31a5107694117cafd606ceec05dfa5350e3482973d68331b4.jpg)
കൊച്ചി: പഞ്ചാബ് നാഷണൽ ബാങ്കിന് ജൂണിൽ അവസാനിച്ച ത്രൈമാസക്കാലയളവിൽ 1,018.63 കോടിയുടെ അറ്റാദായം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 940 കോടി അറ്റനഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണ് ഈ നേട്ടം. മാർച്ച് 31 ന് അവസാനിച്ച ആദ്യപാദത്തിൽ 4749.64 കോടി രൂപയാണ് അറ്റനഷ്ടം രേഖപ്പെടുത്തിയിരുന്നത്. ലാഭവിവരം പുറത്ത് വന്നതിനെ തുടർന്ന് ബാങ്കിന്റെ ഓഹരികൾ 5.45 ശതമാനം ഉയർന്നു. അതേസമയം ബാങ്കിന്റെ അറ്റപലിശ വരുമാനം 11.73 ശതമാനം താഴ്ന്ന് 4141.36 കോടിയായി.