എസ്ബിഐയുടെ ലാഭത്തില്‍ 9.13 ശതമാനം വര്‍ധന

2023 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ എസ്.ബി.ഐയുടെ ലാഭം 9.13 ശതമാനം വര്‍ധിച്ച് 16,099 കോടി രൂപയായി

author-image
Web Desk
New Update
എസ്ബിഐയുടെ ലാഭത്തില്‍ 9.13 ശതമാനം വര്‍ധന

മുംബൈ: 2023 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ എസ്.ബി.ഐയുടെ ലാഭം 9.13 ശതമാനം വര്‍ധിച്ച് 16,099 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 14,752 കോടി രൂപയായിരുന്നു.

ബാങ്കിന്റെ അറ്റ പലിശ വരുമാനം മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 12.3 ശതമാനം വര്‍ധിച്ച് 39,500 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തിലിത് 38,905 കോടി രൂപയായിരുന്നു. അറ്റ പലിശ മാര്‍ജിന്‍ 3.43 ശതമാനമായതും നേട്ടമാണ്.

ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി ഇക്കാലയളവില്‍ 2.55 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ പാദത്തിലിത് 2.76 ശതമാനമായിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം തൊട്ട് മുന്‍പാദത്തിലെ 0.71 ശതമാനത്തില്‍ നിന്ന് 0.64 ശതമാനമായും കുറഞ്ഞു.

sbi business State Bank Of India