/kalakaumudi/media/post_banners/c449a278dea1093f527e9eff0effdbb9d6c8091141c9e752cf6b9703c9f49601.jpg)
മുംബൈ: സ്വകാര്യ മേഖലാ ബാങ്കായ ഐഡിബിഐയുടെ മാര്‍ച്ച് മാസം അവസാനിച്ച ക്വാര്‍ട്ടറിലെ ഫലം പുറത്തുവന്നപ്പോള്‍ 64 ശതമാനത്തിന്റെ അറ്റാദായ വളര്‍ച്ച. ബാങ്കിന്റെ എക്കാലത്തെയും മികച്ച വര്‍ദ്ധനയാണ് ഇത്തവണത്തെ അറ്റാദായത്തില്‍ വരുത്തിയിരിക്കുന്നത്. 3,645 കോടി രൂപയുടെ ലാഭമാണ് നേടിയത്.
മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 2,349 കോടി രൂപയുടെ ലാഭമാണ് നേടിയിരുന്നത്. ഡിസംബറില്‍ അവസാനിച്ച മുന്‍ ക്വാര്‍ട്ടറിനേക്കാള്‍ 22.2 ശതമാനം അധിക ലാഭമാണ് മാര്‍ച്ചില്‍ ഉണ്ടായിരിക്കുന്നത്.
ബാങ്കിന്റെ അറ്റ പലിശ വരുമാനം(എന്‍ഐഐ) 35 ശതമാനം ഉയര്‍ന്ന് 3,280 കോടി രൂപയുടെ നേട്ടമുണ്ടാക്കി. മുന്‍ വര്‍ഷം ഇത് 2,420 കോടി രൂപയായിരുന്നു. ഡിസംബറില്‍ അവസാനിച്ച ക്വാര്‍ട്ടറുമായി താരതമ്യപ്പെടുത്തിയാല്‍ 12 ശതമാനത്തിന്റെ വര്‍ദ്ധനയാണുള്ളത്.