/kalakaumudi/media/post_banners/7e5a2428bf71fa214ba3bb4f305bdcd466abc2a685568faf5c11fa93e1c288bd.jpg)
ബെംഗളൂരു: നാലാം ത്രൈമസാ ഫലം (ക്വാര്‍ട്ടര്‍4) പ്രഖ്യാപിച്ച ടൈറ്റന്‍ കമ്പനി ലിമിറ്റഡിന് അറ്റാദായത്തില്‍ 50 ശതമാനത്തിന്റെ വളര്‍ച്ച. മുന്‍ സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് കാലയളവില്‍ കൈവരിച്ച 491 കോടിരൂപ ലാഭത്തിന്റെ സ്ഥാനത്ത് ഇത്തവണ 734 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയിരിക്കുന്നത്.
കമ്പനിയുടെ മൊത്ത വരുമാനത്തിലെ വര്‍ദ്ധന മുന്‍വര്‍ഷം 6,977 കോടി രൂപ ആയിരുന്നെങ്കില്‍ ഇത്തവണ അത് 8,753 രൂപയായി ഉയര്‍ന്നു. 25 ശതമാനത്തിന്റെ വരുമാന വളര്‍ച്ചയാണ് കാണിക്കുന്നത്.
ക്വാര്‍ട്ടര്‍ ഫലപ്രഖ്യാപനത്തോടൊപ്പം കമ്പനി ബോര്‍ഡ് പ്രഖ്യാപിച്ച ഇക്വിറ്റി ഷെയര്‍ ഡിവിഡെന്റ് മൂല്യം പത്ത് രൂപയാണ്.
ഇതോടൊപ്പം തന്നെ നാലാം ത്രൈമാസത്തില്‍ ടൈറ്റന്‍ ആഭരണ വ്യാപാരത്തില്‍ 24 ശതമാനത്തിന്റെ വളര്‍ച്ച നേടിയതായും കമ്പനി വ്യക്തമാക്കി. വാച്ചുകളും മറ്റ് അണിയുന്ന വസ്തുക്കളുടെയും വില്‍പ്പനയിലൂടെ 40 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി. നേത്ര സംരക്ഷണോല്‍പ്പന്നങ്ങളുടെ ഇനത്തില്‍ 23 ശതമാനത്തിന്റെ ഉയര്‍ച്ചയും നേടി.