ക്വാണ്ടം എ.എം.സി മള്‍ട്ടി അസറ്റ് ഫണ്ട്

ക്വാണ്ടം എ.എം.സി പുതിയ മ്യൂച്വല്‍ ഫണ്ട് നിക്ഷേപ പദ്ധതിയായ (എന്‍.എഫ്.ഒ) ക്വാണ്ടം മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചു.

author-image
anu
New Update
ക്വാണ്ടം എ.എം.സി മള്‍ട്ടി അസറ്റ് ഫണ്ട്

 

കൊച്ചി: ക്വാണ്ടം എ.എം.സി പുതിയ മ്യൂച്വല്‍ ഫണ്ട് നിക്ഷേപ പദ്ധതിയായ (എന്‍.എഫ്.ഒ) ക്വാണ്ടം മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചു. ദീര്‍ഘകാല വരുമാനം തരുന്ന ഇക്വിറ്റി, ഇക്വിറ്റി അനുബന്ധ നിക്ഷേപങ്ങള്‍, ഡെറ്റ്, സ്വര്‍ണം തുടങ്ങി വൈവിദ്ധ്യ പോര്‍ട്ട്ഫോളിയോകളില്‍ നിക്ഷേപിക്കുന്ന ഫണ്ടാണിത്. മാര്‍ച്ച് ഒന്ന് വരെ ഈ ഫണ്ടില്‍ നിക്ഷേപിക്കാം. നിക്ഷേപകര്‍ക്ക് ദീര്‍ഘകാല മൂലധന നേട്ടം നല്‍കാനാണ് ലക്ഷ്യം. 500 രൂപയില്‍ തുടങ്ങുന്ന നിക്ഷേപ പദ്ധതിയാണിത്. എസ്.ഐ.പി മുഖേന പ്രതിദിനം 100 രൂപ നിക്ഷേപിച്ച് തുടങ്ങാം.

ക്വാണ്ടം മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ടിന് ഡയറക്ട്, റെഗുലര്‍ പ്ലാനുകളുണ്ട്. ഫണ്ടിന്റെ 35 ശതമാനം മുതല്‍ 65 ശതമാനം വരെ നിക്ഷേപം ഇക്വിറ്റി ഓഹരികളിലും അനുബന്ധ നിക്ഷേപങ്ങളിലും, 2525 ശതമാനം വരെ ഡെറ്റിലും, 1020 ശതമാനം വരെ സ്വര്‍ണവുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളിലുമായിരിക്കും.

Business News quantum mutual fund Latest News