പുതിയ സിങ്ക് വളം പുറത്തിറക്കാന്‍ ഒരുങ്ങി റാലീസ് ഇന്ത്യ

റാലീസ് ഇന്ത്യ കൃഷി രീതികള്‍ ശക്തിപ്പെടുത്തുന്നതിനായുള്ള പുതിയ സിങ്ക് വളം വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.

author-image
anu
New Update
പുതിയ സിങ്ക് വളം പുറത്തിറക്കാന്‍ ഒരുങ്ങി റാലീസ് ഇന്ത്യ

കൊച്ചി: റാലീസ് ഇന്ത്യ കൃഷി രീതികള്‍ ശക്തിപ്പെടുത്തുന്നതിനായുള്ള പുതിയ സിങ്ക് വളം വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. മണ്ണിന് ഗുണകരമാകുന്ന രീതിയില്‍ അതുല്യവും പേറ്റന്റുള്ളതുമായ നയാസിങ്കാണ് റാലീസ് ഇന്ത്യ പുറത്തിറക്കുന്നത്.

സിങ്ക് സള്‍ഫേറ്റിന് ബദലായി ഉപയോഗിക്കാന്‍ കഴിയുന്ന ഈ ഉത്പന്നം കാര്‍ഷിക രീതികളെ പരിവര്‍ത്തനം ചെയ്യുന്നതാണ്. സിങ്ക് സള്‍ഫേറ്റിന് പകരമാകുന്നതും സര്‍ക്കാരിന്റെ ഫെര്‍ട്ടിലൈസര്‍ കണ്‍ട്രോള്‍ ഓര്‍ഡറിന് അനുസൃതമായതും ഉയര്‍ന്ന ഗുണനിലവാരത്തിലുമുള്ളതാണ് നയാസിങ്ക്.

ഒന്‍പത് ശതമാനം മഗ്നീഷ്യവും അടങ്ങിയിട്ടുള്ളതിനാല്‍ സസ്യങ്ങളുടെ വളര്‍ച്ചയുടെ പ്രാരംഭ ഘട്ടത്തില്‍ പ്രകാശസംശ്ലേഷണത്തെ ത്വരിതപ്പെടുത്തും. നെല്ല്, ഗോതമ്പ്, ചോളം, കരിമ്പ്, പയര്‍ വര്‍ഗങ്ങള്‍, എണ്ണക്കുരു, പച്ചക്കറികള്‍, പരുത്തി, ചേമ്പ്, കടുക്, നിലക്കടല, സോയാബീന്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന വിളകള്‍ക്ക് അനുയോജ്യമാണ് നയാസിങ്ക്. മണ്ണിലുള്ള പോഷക പരിഹാരങ്ങളിലൂടെ വിളകളുടെ കാര്‍ഷിക രീതികള്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് റാലീസ് ഇന്ത്യ ലിമിറ്റഡ്.

Business News Latest News