രാംകോ സിമന്റ്‌സിന്റെ ലാഭവളര്‍ച്ച ഒന്‍പത് മടങ്ങ്

രാംകോ സിമന്റ്‌സ് ലിമിറ്റഡിന്റെ അറ്റ ലാഭത്തില്‍ ഒന്‍പത് മടങ്ങ് വളര്‍ച്ച. സെപ്റ്റംബര്‍ പാദത്തില്‍ ലാഭയിനത്തില്‍ 101 കോടി രൂപയാണ് നേടിയത്.

author-image
Web Desk
New Update
രാംകോ സിമന്റ്‌സിന്റെ ലാഭവളര്‍ച്ച ഒന്‍പത് മടങ്ങ്

മുംബൈ: രാംകോ സിമന്റ്‌സ് ലിമിറ്റഡിന്റെ അറ്റ ലാഭത്തില്‍ ഒന്‍പത് മടങ്ങ് വളര്‍ച്ച. സെപ്റ്റംബര്‍ പാദത്തില്‍ ലാഭയിനത്തില്‍ 101 കോടി രൂപയാണ് നേടിയത്. പ്രവൃത്തികളില്‍ നിന്നുള്ള വരുമാനം 1,784 കോടിയില്‍ നിന്ന് 2,329 കോടിയായി ഉയര്‍ന്നു. അസംസ്‌കൃത വസ്തുക്കളുടെ ചെലവിലും 7 ശതമാനം വര്‍ധനവുണ്ടായി. വില്‍പ്പന മൂല്യം 38 ശതമാനം വര്‍ധിച്ച് 4.61 മില്യന്‍ ടണ്‍ ആയി. കാറ്റില്‍ നിന്നുള്ള വൈദ്യുതിയിലേക്ക് മാറിയതോടെ ഹരിതോര്‍ജ്ജത്തിന്റെ ഉപഭോഗം മുന്‍ വര്‍ഷത്തെ 22 ശതമാനത്തില്‍ നിന്ന് 38 ശതമാനമായി കൂടിയിട്ടുണ്ട്.

Business News Latest News ramco cement