വായ്പാ തിരിച്ചടവില്‍ ഒറ്റ ദിവസത്തെ വീഴ്ച വന്നാല്‍ നടപടി, സുപ്രീം കോടതി റദ്ദാക്കി

വന്‍കിട കോര്‍പ്പറേറ്റുകള്‍ വായ്പാ തിരിച്ചടവില്‍ ഒരു ദിവസത്തെ വീഴ്ച നടപ്പാക്കിയാല്‍ പോലും പാപ്പരത്ത നിയമ പ്രകാരം കര്‍ശനമായ പ്രശ്നപരിഹാര നടപടി ആരംഭിക്കണമെന്ന് റിസര്‍വ് ബാങ്കിന്റെ വിവാദ സര്‍ക്കുലറിന് സുപ്രീം കോടതിയുടെ തിരുത്ത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 12 ന് പുറത്തിറക്കിയ ആര്‍ബിഐ സര്‍ക്കുലര്‍, അധികാര പരിധി ലംഘിക്കുതാണെ് കോടതി വ്യക്തമാക്കി.

author-image
online desk
New Update
വായ്പാ തിരിച്ചടവില്‍ ഒറ്റ ദിവസത്തെ വീഴ്ച വന്നാല്‍ നടപടി, സുപ്രീം കോടതി റദ്ദാക്കി

മുംബൈ: വന്‍കിട കോര്‍പ്പറേറ്റുകള്‍ വായ്പാ തിരിച്ചടവില്‍ ഒരു ദിവസത്തെ വീഴ്ച നടപ്പാക്കിയാല്‍ പോലും പാപ്പരത്ത നിയമ പ്രകാരം കര്‍ശനമായ പ്രശ്നപരിഹാര നടപടി ആരംഭിക്കണമെന്ന് റിസര്‍വ് ബാങ്കിന്റെ വിവാദ സര്‍ക്കുലറിന് സുപ്രീം കോടതിയുടെ തിരുത്ത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 12 ന് പുറത്തിറക്കിയ ആര്‍ബിഐ സര്‍ക്കുലര്‍, അധികാര പരിധി ലംഘിക്കുതാണെ് കോടതി വ്യക്തമാക്കി.

കിട്ടാക്കടം തിരിച്ചു പിടിക്കാന്‍ വായ്പാ ദാതാക്കളെ സഹായിക്കാനായി ആര്‍ബിഐ പുറത്തിറക്കിയ 'ഫെബ്രുവരി 12 സര്‍ക്കുലര്‍' കേന്ദ്ര ബാങ്കിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ നിയമ നിര്‍ദേശമായാണ് പരിഗണിക്കപ്പെട്ടിരുന്നത്. കമ്പനികളുടെ ഭാഗത്തു നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കെിലും സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ആര്‍ബിഐ തയാറായിരുന്നില്ല. സര്‍ക്കുലര്‍ പ്രകാരം ആര്‍ബിഐ മുന്‍പുണ്ടായിരുന്ന എല്ലാ പുനക്രമീകരണ പദ്ധതികളും റദ്ദാക്കിയതിനാല്‍ പരിഹാര പദ്ധതിക്കായി ഇനി വായ്പാദാതാക്കള്‍ വ്യക്തിപരമായി ശ്രമിക്കേണ്ടി വരും.

വായ്പാ തിരിച്ചടവ് മുടങ്ങി 180 ദിവസത്തിനകം പരിഹാരം സാധ്യമായില്ലെങ്കില്‍ പാപ്പരത്ത നിയമപ്രകാരമുള്ള നടപടികള്‍ ആരംഭിക്കാന്‍ ഒരു ദിവസം പോലും കാത്തിരിക്കേണ്ടെും ഈ അക്കൗണ്ട് പാപ്പരത്ത നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന് കൈമാറണമെുമാണ് ആര്‍ബിഐ, ബാങ്കുകള്‍ക്ക് നല്‍കിയിരു നിര്‍ദേശം. 2,000 കോടി രൂപക്ക് മുകളിലുള്ള വായ്പകള്‍ക്കായിരുന്നു ഈ സര്‍ക്കുലര്‍ ബാധകം. വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തി 60 ദിവസത്തിനുള്ളില്‍ പരിഹാര നടപടി ആരംഭിച്ചാല്‍ മതിയെന്ന പഴയ നിര്‍ദേശമാണ് തിരുത്തപ്പെട്ടത്. എന്നാല്‍ കിട്ടാക്കടം സംബന്ധിച്ച പരാതികള്‍ വര്‍ധിക്കുകയും കിട്ടാക്കടം ആകെ വായ്പയുടെ 10% ലേക്ക് ഉയരുകയും ചെയ്തതോടെ നിയമം ശക്തമാക്കുകയായിരുന്നു .

സമ്മര്‍ദ്ദിത ആസ്തികള്‍ തിരിച്ചറിയാനും കിട്ടാക്കടം തിരികെ പിടിക്കാനും ഇത് ബാങ്കുകളെ സഹായിച്ചെങ്കിലും വ്യാപാരികള്‍ക്ക് വലിയ പ്രതിസന്ധി നേരിടേണ്ടി വന്നു . സര്‍ക്കാരില്‍ നിന്നുള്ള കരാറുകള്‍ വൈകുന്നത് മൂലം തിരിച്ചടവ് മുടങ്ങിയ കേസുകളില്‍ പോലും ഇളവുകള്‍ ലഭിക്കാതിരുന്നത് കമ്പനികളെ ചൊടിപ്പിച്ചു. സര്‍ക്കുലറില്‍ ഇളവ് വരുത്തണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയും ആര്‍ബിഐ തള്ളിയിരുന്നു .

RBI