/kalakaumudi/media/post_banners/34e57a90eadf0f80e0a4b5d9169c1094e63aafab83e6e0b7151502553582faab.jpg)
മുംബൈ: രാജ്യത്ത് കറന്‍സികളുടെ പ്രചാരത്തില്‍ വര്‍ദ്ധനയെന്ന് റിസര്‍വ് ബാങ്ക്. ആര്‍ബിഐ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച കണക്കുകള്‍. മാര്‍ച്ച് 2019 വരെയുള്ള കണക്കുകള്‍ പ്രകാരം കറന്‍സിയുടെ പ്രചാരം 17 ശതമാനം വര്‍ദ്ധിച്ച് 21.10 ലക്ഷം കോടിയായി. നിലവില്‍ വിപണിയുള്ള നോട്ടുകളുടെ പകുതിയിലേറെയും 500 രൂപ നോട്ടുകളാണെന്നും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. റീട്ടെയ്ല്‍ ഇലക്ട്രോണിക് പേയ്‌മെന്റ്് ഇടപാടുകളില്‍ 59 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. വ്യാജ നോട്ടുകളുടെ എണ്ണം 3.17 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 5.22 ലക്ഷമായിരുന്നു. നോട്ട് അച്ചടിക്കുന്നതിനുള്ള ചെലവ് 4,811 കോടിയായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 4912 കോടിയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
