രാജ്യത്ത് ഡിജിറ്റല്‍ രൂപ വരുന്നു; വിവരങ്ങള്‍ പുറത്ത് വിട്ട് റിസര്‍വ് ബാങ്ക്

വൈകാതെ തന്നെ രാജ്യത്ത് പ്രത്യേക ഉപയോഗത്തിനായി ഡിജിറ്റല്‍ രൂപ അല്ലെങ്കില്‍ ഇ-രൂപ അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക്. ഇത് സംബന്ധിച്ച കണ്‍സപ്റ്റ് നോട്ട് ആര്‍ബിഐ പുറത്തുവിട്ടു.ആര്‍ബിഐ പുറത്തുവിട്ട കുറിപ്പില്‍ ഡിജിറ്റല്‍ കറന്‍സിയെക്കുറിച്ചും ഇ-രൂപയുടെ ഉപയോഗങ്ങളും നേട്ടങ്ങളെക്കുറിച്ചും പറയുന്നുണ്ട്.

author-image
Priya
New Update
രാജ്യത്ത് ഡിജിറ്റല്‍ രൂപ വരുന്നു; വിവരങ്ങള്‍ പുറത്ത് വിട്ട് റിസര്‍വ് ബാങ്ക്

മുംബൈ: വൈകാതെ തന്നെ രാജ്യത്ത് പ്രത്യേക ഉപയോഗത്തിനായി ഡിജിറ്റല്‍ രൂപ അല്ലെങ്കില്‍ ഇ-രൂപ അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക്. ഇത് സംബന്ധിച്ച കണ്‍സപ്റ്റ് നോട്ട് ആര്‍ബിഐ പുറത്തുവിട്ടു.ആര്‍ബിഐ പുറത്തുവിട്ട കുറിപ്പില്‍ ഡിജിറ്റല്‍ കറന്‍സിയെക്കുറിച്ചും ഇ-രൂപയുടെ ഉപയോഗങ്ങളും നേട്ടങ്ങളെക്കുറിച്ചും പറയുന്നുണ്ട്.

ഉപയോഗിക്കുന്ന രീതി, സങ്കേതിക വിദ്യ, പ്രവര്‍ത്തനം, ഡിജിറ്റല്‍ രൂപയുടെ ഡിസൈന്‍ എന്നിവയെക്കുറിച്ച് കണ്‍സപ്റ്റ് നോട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ഇ-രൂപ ബാങ്ക് ഇടപാടുകളെ എങ്ങനെ ബാധിക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളും ആര്‍ബിഐ പുറത്തിറക്കിയ കണ്‍സപ്റ്റ് നോട്ടില്‍ വ്യക്തമാക്കുന്നു.

india reserve bank of india digital rupee. e rupee