ക്രെഡിറ്റ് കാര്‍ഡ് വിതരണ നിയമത്തില്‍ മാറ്റം വരുത്തി ആര്‍ബിഐ

ക്രെഡിറ്റ് കാര്‍ഡ് വിതരണവും അതിന്റെ ഉപയോഗവും സംബന്ധിച്ച നിയമങ്ങളില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്.

author-image
anu
New Update
ക്രെഡിറ്റ് കാര്‍ഡ് വിതരണ നിയമത്തില്‍ മാറ്റം വരുത്തി ആര്‍ബിഐ

 

ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡ് വിതരണവും അതിന്റെ ഉപയോഗവും സംബന്ധിച്ച നിയമങ്ങളില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്. ക്രെഡിറ്റ് കാര്‍ഡുകളുടെ വിതരണത്തിലും ഉപയോഗത്തിലും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ തിരഞ്ഞെടുപ്പും സൗകര്യവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആര്‍ബിഐ വ്യക്തമാക്കി. മറ്റ് നെറ്റ്വര്‍ക്കുകള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന് റിസര്‍വ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് വിതരണ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാര്‍ഡ് നെറ്റ്വര്‍ക്കുകളും കാര്‍ഡ് വിതരണക്കാരും തമ്മിലുള്ള ചില ഇടപാടുകള്‍ നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ നടപടി.

ഇനി മുതല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്ന ബാങ്കുകളോ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം കാര്‍ഡ് നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കാനുള്ള ഓപ്ഷന്‍ നല്‍കേണ്ടിവരും. കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന സമയത്ത് ഉപഭോക്താക്കള്‍ക്ക് ഈ ഓപ്ഷന്‍ നല്‍കണം.

കാര്‍ഡ് നെറ്റ്വര്‍ക്കുകളും വിതരണക്കാരും തമ്മിലുള്ള ചില ക്രമീകരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഓപ്ഷന്‍ ലഭ്യമാക്കുന്നതിന് തടസമാകുന്നതായി റിസര്‍വ് ബാങ്ക് കണ്ടെത്തിയിരുന്നു. 10 ലക്ഷമോ അതില്‍ താഴെയോ സജീവ കാര്‍ഡുകളുള്ള ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂവര്‍മാര്‍ക്ക് റിസര്‍വ് ബാങ്കിന്റെ ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമല്ല .

 

business RBI credit card