ബി.ജെ.പി ഭരണത്തില്‍ ആദ്യമായി ആര്‍.ബി.ഐ നിരക്കില്‍ വര്‍ദ്ധന

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ ഭരണത്തിലേറി നാലര വര്‍ഷത്തിന് ശേഷം ആദ്യമായി റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ ഉയര്‍ത്തി. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ കാല്‍ ശതമാനമനത്തിന്‌റെ വര്‍ദ്ധനവാണു ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്‌.

author-image
Kavitha J
New Update
ബി.ജെ.പി ഭരണത്തില്‍ ആദ്യമായി ആര്‍.ബി.ഐ നിരക്കില്‍ വര്‍ദ്ധന

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ ഭരണത്തിലേറി നാലര വര്‍ഷത്തിന് ശേഷം ആദ്യമായി റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ ഉയര്‍ത്തി. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ കാല്‍ ശതമാനമനത്തിന്‌റെ വര്‍ദ്ധനവാണു ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്‌. ഇതോടെ റിപ്പോ നിരക്ക് 6.25ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനവുമായി.അതേസമയം, സിആര്‍ആര്‍ നിരക്ക് നാലു ശതമാനത്തിലും എസ്എല്‍ആര്‍ നിരക്ക് 19.5 ശതമാനത്തിലും തുടരും.

ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തില്‍ ആറംഗ സമിതി മൂന്നുദിവസം നീണ്ടുനിന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ്് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. ആര്‍ബിഐ നിരക്ക് ഉയര്‍ത്തിയതേടൊപ്പം വായ്പ പലിശ നിരക്കുകളും വര്‍ധിക്കും.

അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യം ഭാവിയിലും വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ആര്‍ബിഐ വിലയിരുത്തുന്നു. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കി പണപ്പെരുപ്പനിരക്ക് ഏപ്രിലില്‍ 4.58 ശതമാനമായി ഉയര്‍ന്നിരുന്നു ഭാവിയിലും ഇത് കൂടാനുള്ള സാധ്യത യോഗം വിലിയിരുത്തി. ഫെബ്രുവരിയില്‍ 4.44 ശതമാനമായിരുന്നു പണപ്പെരുപ്പം.

ഇതുവരെ കഴിയാത്തതും യോഗത്തില്‍ ചര്‍ച്ചാവിഷയമായി. അസംസ്‌കൃത എണ്ണവിലയിലെ വര്‍ധനമൂലം പ്രഖ്യാപിത ലക്ഷ്യമായ നാലു ശതമാനത്തിലേയ്ക്ക് പണപ്പെരുപ്പം താഴ്ത്താന്‍ തല്‍ക്കാലം കഴിയില്ലെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍.

rbi rates