വ്യക്തിഗത വായ്പകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ആര്‍ബിഐ

ക്രെഡിറ്റ് കാര്‍ഡ് അടക്കമുള്ള വ്യക്തിഗത വായ്പകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ആര്‍ബിഐ.

author-image
Greeshma Rakesh
New Update
വ്യക്തിഗത വായ്പകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ആര്‍ബിഐ

 

ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡ് അടക്കമുള്ള വ്യക്തിഗത വായ്പകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ആര്‍ബിഐ. സുസ്ഥിരത ഉറപ്പാക്കുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.

നിലവില്‍ ബാങ്കിങ് സംവിധാനത്തിനുമേല്‍ സമ്മര്‍ദമുണ്ടായിട്ടില്ല. എങ്കിലും കൃത്യമായ മുന്‍കരുതലുകളും പരിശോധനകളും ധനകാര്യസ്ഥാപനങ്ങള്‍ കൈക്കൊള്ളണമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഭവന, വിദ്യാഭ്യാസ, വാഹന, സ്വര്‍ണപ്പണയ വായ്പകളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RBI Bussiness News personal loans