''സ്റ്റാര്‍' ചിഹ്നമുള്ള കറന്‍സി നോട്ടുകള്‍ നിയമപരം': റിസര്‍വ് ബാങ്ക്

'സ്റ്റാര്‍' ചിഹ്നമുള്ള കറന്‍സി നോട്ടുകള്‍ നിയമപരമാണെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. അച്ചടിയിലെ അപാകത മൂലം മാറ്റിയ ഒരുകെട്ടു നോട്ടുകള്‍ക്കു പകരമായി എത്തിയ നോട്ടുകളില്‍ സ്റ്റാര്‍ ചിഹ്നങ്ങളുണ്ടെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

author-image
Priya
New Update
''സ്റ്റാര്‍' ചിഹ്നമുള്ള കറന്‍സി നോട്ടുകള്‍ നിയമപരം': റിസര്‍വ് ബാങ്ക്

മുംബൈ: 'സ്റ്റാര്‍' ചിഹ്നമുള്ള കറന്‍സി നോട്ടുകള്‍ നിയമപരമാണെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. അച്ചടിയിലെ അപാകത മൂലം മാറ്റിയ ഒരുകെട്ടു നോട്ടുകള്‍ക്കു പകരമായി എത്തിയ നോട്ടുകളില്‍ സ്റ്റാര്‍ ചിഹ്നങ്ങളുണ്ടെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

സ്റ്റാര്‍ ചിഹ്നമുള്ള 500 രൂപ നോട്ടുകളുമായി ബന്ധപ്പെട്ട് ആശങ്ക നിലനില്‍ക്കെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതികരണം. 

നോട്ടുകളുടെ നിയമസാധുതയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ സജീവ ചര്‍ച്ച നടന്നിരുന്നു.''സ്റ്റാര്‍ ചിഹ്നമുള്ള നോട്ട് മറ്റേതൊരു നിയമസാധുതയുള്ള നോട്ടിനും സമാനമാണ്.

നമ്പര്‍ പാനലില്‍ പ്രിഫിക്‌സിനും സീരിയല്‍ നമ്പറിനും ഇടയില്‍ സ്റ്റാര്‍ ചിഹ്നം വരുന്നത് നിയമസാധുത ഇല്ലാതാക്കുന്നില്ല.'' ആര്‍ബിഐ വ്യക്തമാക്കി.

" width="100%" height="411\" frameborder="0" allowfullscreen="allowfullscreen">

RBI currency