/kalakaumudi/media/post_banners/d89705796c60b1bd207315092a8636a0c67955fa60b26789eb40093db3093c9f.jpg)
കൊച്ചി: നാണയപ്പെരുപ്പം നാല് ശതമാനത്തിലേക്ക് താഴാതെ മുഖ്യ പലിശ നിരക്കുകള്‍ കുറയ്ക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ്. അമേരിക്ക, യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് ഈ വര്‍ഷം കുറയുമെന്ന സൂചനയാണ് നല്‍കിയിരുന്നത്. അവശ്യ സാധനങ്ങളുടെ വിലക്കയറ്റ തോത് കുറഞ്ഞുവെങ്കിലും അപകട സാദ്ധ്യത പൂര്‍ണമായും ഒഴിയാതെ നിരക്ക് കുറയ്ക്കാന്‍ ആലോചനയില്ല.
ഇന്ത്യയിലെ ആഭ്യന്തര സാഹചര്യങ്ങള്‍ മാത്രമാണ് ധന അവലോകന നയത്തില്‍ പരിഗണിക്കുന്നത്. നിലവില്‍ നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും ദാവോസില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം മൂലം ഡിസംബറില്‍ ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 5.7 ശതമാനമായി ഉയര്‍ന്നിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
