പേടിഎമ്മിന്റേത് തുടര്‍ച്ചയായ ചട്ടലംഘനം; ആര്‍ബിഐ

ചട്ടങ്ങള്‍ പാലിക്കുന്നതില്‍ തുടര്‍ച്ചയായുണ്ടായ വീഴ്ചയാണ് പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെതിരെയുള്ള നടപടിക്കു കാരണമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

author-image
anu
New Update
പേടിഎമ്മിന്റേത് തുടര്‍ച്ചയായ ചട്ടലംഘനം; ആര്‍ബിഐ

ന്യൂഡല്‍ഹി: ചട്ടങ്ങള്‍ പാലിക്കുന്നതില്‍ തുടര്‍ച്ചയായുണ്ടായ വീഴ്ചയാണ് പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെതിരെയുള്ള നടപടിക്കു കാരണമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കാനായി അടുത്ത ആഴ്ച ഇതുമായി ബന്ധപ്പെട്ട് ചോദ്യോത്തരങ്ങള്‍ (എഫ്എക്യു) പ്രസിദ്ധീകരിക്കുമെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നടപടിക്ക് കാരണമായ സംഭവത്തിന്റെ തോതിന് ആനുപാതികമായ ശിക്ഷാനടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News Business News