ഡിജിറ്റൽ രൂപ പുറത്തിറക്കി; ആദ്യ ഘട്ടത്തിൽ ഇടപാടുകൾ തെരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകളിൽ

By Lekshmi.03 12 2022

imran-azhar

 

 

ന്യൂഡൽഹി: രാജ്യത്തെ നാല് നഗരങ്ങളിൽ റിസർവ് ബാങ്കിന്റെ ഡിജിറ്റൽ രൂപ പുറത്തിറക്കി.തെരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകൾക്ക് ഉള്ളിലാണ് ആദ്യ ഘട്ടത്തിൽ ഇടപാടുകൾ നടക്കുന്നത്.ഡൽഹി, മുംബൈ, ബാംഗ്ലൂർ, ഭുവനേശ്വർ എന്നീ നാല് നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ ഡിജിറ്റൽ രൂപ ഇറക്കിയത്.ഡിജിറ്റൽ ടോക്കൺ രൂപത്തിലാണ് രൂപ.

 

നിലവിൽ ആർബിഐ പുറത്തിറക്കുന്ന നോട്ടുകൾ, നാണയങ്ങൾ എന്നിവയുടെ അതേ മൂല്യമാണ് ഡിജിറ്റൽ രൂപക്കും.ഇത് വഴി ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും.എസ്ബിഐ, ഐസിഐസിഐ, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിവർക്കാണ് വിതരണ ചുമതല. ഈ ബാങ്കുകൾ ഡിജിറ്റൽ വാലറ്റുകൾ പുറത്ത് ഇറക്കി.

 

ഇത് വഴി ഡിജിറ്റൽ രൂപ മൊബൈൽ ഫോണിലോ ഡിജിറ്റൽ ഉപകരണങ്ങളിലോ സൂക്ഷിക്കാം.വ്യക്തികൾ തമ്മിൽ ഇടപാടുകൾ നടത്താൻ കഴിയുന്ന ഡിജിറ്റൽ രൂപ ആദ്യ ഘട്ടത്തിൽ എല്ലാവർക്കും ഉപയോഗിക്കാനാകില്ല.തെരഞ്ഞെടുക്കപ്പെട്ട വ്യാപാരികളും ഉപഭോക്താക്കളുമാണ് ആദ്യഘട്ടത്തിൽ ഉപയോഗിക്കുന്നത്.

 

ഡിജിറ്റൽ രൂപ പൂർണ്ണമായും നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികൾ കണ്ടെത്താനാണ് നിലവിൽ തെരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകൾക്ക് മാത്രം നൽകുന്നത്.കൊച്ചി ഉൾപ്പെടെ 9 നഗരങ്ങളിൽ രണ്ടാം ഘട്ടത്തിൽ പദ്ധതി നടപ്പാക്കും.

 

 

 

 

OTHER SECTIONS