/kalakaumudi/media/post_banners/9cb2ca38d0a8cf21266d11239ddcadb930de0c4c7be0b8b1f27dd683f25e9d37.jpg)
മുംബൈ: റെക്കോര്‍ഡ് കുതിപ്പോടെ ഇന്ത്യന്‍ ഓഹരി സൂചികകള്‍. മുംബൈ ഓഹരി സൂചിക സെന്‍സെക്സും ദേശീയ ഓഹരി സൂചിക നിഫ്റ്റിയും മികച്ച രീതിയില്‍ മുന്നേറുകയാണ്. ടിസിഎസ്, ഇന്‍ഫോസിസ് എന്നിവയുടെ മികച്ച പ്രവര്‍ത്തന ഫലം കാരണം ഐടി ഓഹരികളിലെ നിക്ഷേപക താല്‍പര്യമാണ് കുതിപ്പിന് പിന്നിലെ പ്രധാന കാരണം.
രൂപയുടെ നില മെച്ചപ്പെട്ടതും ടെക്, റിയല്‍റ്റി, ഓയില്‍ ഓഹരികളുടെ വാങ്ങിക്കൂട്ടലും കുതിപ്പിന് തുണയായി. സെന്‍സെക്സ് 847.27 പോയിന്റ് ഉയര്‍ന്ന് 72,568.45ലും നിഫ്റ്റി 247.35 പോയിന്റ് ഉയര്‍ന്ന് 21,894.55ലും ക്ലോസ് ചെയ്തു. കഴിഞ്ഞ ആഴ്ച സെന്‍സെക്സ് 542.3 പോയിന്റും നിഫ്റ്റി 183.75 പോയിന്റും നേട്ടമുണ്ടാക്കി.